മാസ്റ്റർ ബ്ലാസ്റ്റർ ഇനി ദേശീയ ചിഹ്‌നം ; ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറേ ''നാഷണൽ ഐക്കൺ'' ആയി പ്രഖ്യാപിക്കാൻ ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാസ്റ്റർ ബ്ലാസ്റ്റർ ഇനി ദേശീയ ചിഹ്‌നം ; ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറേ ”നാഷണൽ ഐക്കൺ” ആയി പ്രഖ്യാപിക്കാൻ ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡെൽഹി: തന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ നിന്നും വിരമിച്ചിട്ട് ഏകദേശം ഒരു പതിറ്റാണ്ടായെങ്കിലും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ ജനപ്രീതി അൽപ്പം പോലും കുറഞ്ഞിട്ടില്ല. എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന സച്ചിൻ, വിവിധ ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ജനപ്രീതി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ഉപകാരപ്പെടുത്താൻ ഒരുങ്ങുകയാണ് ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ. അതിന്റെ ഭാഗമായി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി അംഗീകരിക്കാൻ ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 23 ബുധനാഴ്ച ന്യൂഡൽഹിയിലെ രംഗ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഭാരതരത്‌ന പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ചിഹ്നമായി അംഗീകരിക്കും. ഇതിനു മുന്നോടിയായി സച്ചിനും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ധാരണാപത്രം ഒപ്പിടും. വോട്ടർ ബോധവത്കരണം നടത്തുന്നതിനായി മൂന്ന് വർഷത്തെ കരാർ ആണ് സച്ചിൻ ഒപ്പിടുക.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് 2024 ലെ ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിൽ യുവാക്കളായ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സച്ചിന്റെ സമാനതകളില്ലാത്ത സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് ഈ സഹകരണം കൊണ്ട് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിൽ പറഞ്ഞു. നഗരങ്ങളിലെ യുവാക്കളുടെ ഇടയിൽ ജനാധിപത്യ പ്രക്രിയയോടുള്ള താത്പര്യമില്ലായ്മ നേരിടാൻ സച്ചിൻ ടെണ്ടുല്ക്കറുടെ സ്വാധീനം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ ദേശീയ ഐക്കണുകളായിരുന്നു.കഴിഞ്ഞ വർഷം നടൻ പങ്കജ് ത്രിപാഠിയെ കമ്മീഷൻ ദേശീയ ഐക്കണായി അംഗീകരിച്ചിരുന്നു.

24 വർഷത്തെ കരിയറിൽ, സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചു, ലോക റെക്കോർഡ് റണ്ണുകളും (ടെസ്റ്റിൽ 15921, ഏകദിനത്തിൽ 18426) സെഞ്ചുറികളും (ടെസ്റ്റിൽ 51, ഏകദിനത്തിൽ 49) നേടി.അദ്ദേഹം ആറ് ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2011 ലോകകപ്പ് ജേതാക്കളായ ടീമിലും അദ്ദേഹം അംഗമായിരുന്നു.

Tags: Sachin TendulkarElection Commission of India
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies