ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു.
ലക്‌നൗവിലെ അലിഗഞ്ച് ഹനുമാന്‍ ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാര്‍ത്ഥന ചടങ്ങുകളും നടത്തി. നിരവധി വിശ്വാസികളാണ് ഇതില്‍ പങ്കാളികളായത്. ഇവിടെ മണിക്കൂറുകളോളം സമയം പൂജകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടിയിരുന്നു.
ഇതിന് പുറമെ റിഷികേഷിലെ ഗംഗാ തീരത്ത് ദേശീയ പതാകകളുമേന്തി വിശ്വാസികള്‍ ആരതിയുഴിഞ്ഞ് ചന്ദ്രയാന്റെ വിജയത്തിനായി പ്രാര്‍ത്ഥനകളും നടത്തി. ഇന്ന് രാത്രിയായിരുന്നു ചടങ്ങുകള്‍. ഇതിന് മുന്‍പ് ചില പ്രത്യേക ഹോമങ്ങളും നടത്തിയിരുന്നു. ഇതിന് ചിദാനന്ദ മുനിയാണ് നേതൃത്വം നല്‍കിയത്.യുപിയിലെ മൊറാദബാദില്‍ വിശ്വാസികള്‍ ഒന്നിച്ചൂകൂടി ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി മന്ത്രങ്ങള്‍ ഉരുവിട്ട് പ്രാര്‍ത്ഥന നടത്തിയിരുന്നു.
Comments