കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചാരണ പരിപാടിക്ക് പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നിഷേധിക്കുമെന്ന് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി. പാമ്പാടി പഞ്ചായത്തിലെ കുറ്റിക്കൽ വാർഡ് മെമ്പർ സുനിത ദീപുവാണ് തൊഴിലുറപ്പ് ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്
സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്ത വനിതാ അസംബ്ലിയിൽ പങ്കെടുക്കാനാണ് തൊഴിലാളിക്ക് നിർദേശം നൽകിയത്. ശാന്തമ്മ എന്ന തൊഴിലാളി ഇതിന് വിസമ്മതിച്ചതോടെ സുനിത ഭീഷണിപ്പെടുത്തുകയായിരുന്നു. പാമ്പാടിയിലാണ് പരിപാടി നടന്നത്. ഭീഷണി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാതെ ജെയ്ക് ഒഴിഞ്ഞുമാറി.
എന്നാൽ യുഡിഎഫുകാരുടെ സമ്മർദ്ദം കൊണ്ടാണ് ശാന്ത പരാതി ഉന്നയിച്ചതെന്നാണ് സുനിത പറയുന്നത്. സിപിഎം നടത്തുന്ന പരിപാടികളിൽ ആളെകൂട്ടാൻ തൊഴിലാഴികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നത് സംസ്ഥാനത്ത് നിത്യ സംഭവമാണ്. മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയിൽ ഭീഷണിപ്പെടുത്തി ആളെ പങ്കെടുപ്പിച്ചത് വലിയ വാർത്തയായിരുന്നു.
Comments