'രണ്ടാം മത്സരം ഒരു പോരാട്ടമാകും', പ്രജ്ഞാനന്ദ; ചെസ് ലോക കപ്പിന്റെ രണ്ടാം ഗെയിം ഇന്ന് വൈകിട്ട് മുതല്‍; സമനിലയിലായാല്‍ വിധി നിര്‍ണയം ടൈബ്രേക്കറില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രണ്ടാം മത്സരം ഒരു പോരാട്ടമാകും’, പ്രജ്ഞാനന്ദ; ചെസ് ലോക കപ്പിന്റെ രണ്ടാം ഗെയിം ഇന്ന് വൈകിട്ട് മുതല്‍; സമനിലയിലായാല്‍ വിധി നിര്‍ണയം ടൈബ്രേക്കറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 10:42 am IST
FacebookTwitterWhatsAppTelegram

അസര്‍ബൈജാന്‍: മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടം, ബുദ്ധികൂര്‍മതയോടെയുള്ള 35 നീക്കങ്ങള്‍. ചെസ് ലോകകകപ്പിന്റെ കലാശ പോരാട്ടത്തിന്റെ ആദ്യ മത്സരം അവസാനിച്ചത് സമനിലയിലായിരുന്നു. ഇതിന് ശേഷം മാദ്ധ്യങ്ങളെക്കണ്ട ഇന്ത്യന്‍ താരം ആര്‍. പ്രജ്ഞാനന്ദയ്‌ക്ക് പതര്‍ച്ചകളൊന്നുമില്ലായിരുന്നു. ചതുരംഗ കളത്തിലെ അളന്നുമുറിച്ചുള്ള നീക്കങ്ങള്‍ പോലെ തന്നെയാണ് താരത്തിന്റെ വാക്കുകളും.

‘എനിക്ക് ഒരു വെല്ലുവിളി ഉണ്ടായിരുന്നതായി കരുതുന്നില്ല, രണ്ടാം മത്സരത്തില്‍ എന്തായാലും ഒരു പോരാട്ടമുണ്ടാകും. തീര്‍ച്ചയായും നല്ലൊരു പോരാട്ടം നടത്താന്‍ കഠിനമായി പരിശ്രമിക്കും. എന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കും’-പ്രജ്ഞാനന്ദ ഇന്നലത്തെ മത്സര ശേഷം പറഞ്ഞു.

‘ഞായറാഴ്ച എനിക്ക് ഫുഡ് പോയ്‌സണ്‍ ഉണ്ടായി.എന്തായാലും സമനില ഞാന്‍ കാര്യമാക്കുന്നില്ല. അബാസോവിനെതിരെയുള്ള മത്സരത്തിനിടെയാണ് ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സന് ഫുഡ് പോയിസണുണ്ടായത്. ‘രണ്ടുദിവസമായി എനിക്ക് കാര്യമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല. അതാണ് ഞാന്‍ സമാധാനത്തോടെ ഇരിക്കുന്നതിന് പ്രധാന കാരണം. ആശങ്കപ്പെടാനുള്ള ഊര്‍ജവും എനിക്കില്ല. എന്തായാലും ഗെയിമിന്റെ ആദ്യഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷവാനാണ്. ഫലവും കുഴപ്പമില്ല’-കാള്‍സന്‍ പറഞ്ഞു.

ഇന്ന് വെള്ളക്കരുക്കളുമായാണ് കാള്‍സന്‍ ചതുരംഗ പോരാട്ടത്തിനിറങ്ങുന്നത്. പ്രജ്ഞാനന്ദയ്‌ക്ക് കറുത്തകരുക്കളാകും ഇന്ന് ലഭിക്കുക.35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. രണ്ട് ക്ലാസിക്കല്‍ ഗെയിമുകള്‍ അടങ്ങുന്നതാണ് ചെസ് ലോകകപ്പ് ഫൈനല്‍.

.ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ട് കളിക്കാര്‍ക്കും 90 മിനിറ്റ് ലഭിക്കും. ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് വര്‍ദ്ധനയോടെ കളിയുടെ ബാക്കി ഭാഗങ്ങളില്‍ 30 മിനിറ്റും നല്‍കും. രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോക കിരീടത്തിന്റെ അവകാശിയാകും. മത്സരം സമനിലയായാല്‍ ടൈബ്രേക്കറിലേക്ക് കളി നീളുകയും വിധിനിര്‍ണയം അവിടെ നടക്കും.വൈകിട്ട് നാലരയ്‌ക്ക് ശേഷമാണ് മത്സരം ആരംഭിക്കുക. അസര്‍ബൈജാനിലാണ് കലാശപോരാട്ടത്തിന്റെ വേദി.

 

Tags: PraggnanandhaaChess World CupCarlsenround2
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies