ന്യൂഡൽഹി: ബെർലിനിൽ നടന്ന അമ്പെയ്‌ത്ത് ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പ് സ്റ്റേജ് 4ലും മെഡൽ നേടിയവരെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ അനുമോദിച്ചു. അമ്പെയ്‌ത്തിൽ മെഡൽ ജേതാക്കളായ റികർവ്, കോമ്പൗണ്ട് വിഭാഗത്തിൽപ്പെട്ട കളിക്കാരെയാണ് അനുമോദിച്ചത്. ലോകകപ്പിൽ 2 സ്വർണം, 3 വെങ്കലം ഉൾപ്പെടെ ആകെ 5 മെഡലുകൾ നേടിയപ്പോൾ, ബെർലിനിൽ ആകെ 3 സ്വർണം, 1 വെങ്കലവുമടക്കം 4 മെഡലുകൾ ഇന്ത്യ നേടി. കഴിഞ്ഞ ദിവസം നടന്ന അനുമോദന ചടങ്ങിൽ അമ്പെയ്‌ത്തിൽ ചരിത്രം രചിച്ച അദിതി ഗോപിചന്ദ് സ്വാമിയും ഓജസ് പ്രവീൺ ഡിയോട്ടലെയും ഉൾപ്പെടെയുളള 13പേർ ഉണ്ടായിരുന്നു.
നിങ്ങൽ കാഴ്ചവെച്ച പ്രകടനത്തിന് എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രകടനം ഞങ്ങൾ വിശകലനം ചെയ്തു. മികച്ച വിജയം നിങ്ങൾ നേടുന്നതിൽ മതിയായ സന്തോഷമുണ്ട്. അനുമോദന ചടങ്ങളിൽ അനുരാഗ് ഠാക്കൂർ പറഞ്ഞു. ടീം സ്പിരിറ്റാണ് പ്രധാനം, മാനസികാരോഗ്യവും തയ്യാറെടുപ്പും രൂപപ്പെടുത്തുന്നതിന് പരിശീലകർ മാത്രമല്ല മുതിർന്ന താരങ്ങളും ജൂനിയർതാരങ്ങളെ സഹായിച്ചുവെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അഭിഷേക് വർമ്മയെപ്പോലുള്ള ഒരു സീനിയർ താരം ഓജസ് പ്രവീണിനെപ്പോലെയുള്ള ഒരു ജൂനിയർ താരത്തെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത രീതി പ്രശംസനീയമാണ്.
ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി സ്വർണ്ണ മെഡൽ നേടാനായതിനാൽ ഞാൻ വളരെ സന്തോഷവതിയാണ്, രണ്ട് സ്വർണമെഡലുകൾ വ്യക്തിഗതമായും ടീമിനത്തിലുമായി നേടാൻ എനിക്ക് സാധിച്ചു. ടീമിനത്തിൽ നേടിയ സ്വർണമെഡലിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയത്. അദിതി ഗോപിചന്ദ് സ്വാമി പറഞ്ഞു. ഖേലോ ഇന്ത്യ താരമായ അദിതി ഏറ്റവും പ്രായം കുറഞ്ഞ അമ്പെയ്‌ത്ത് ലോക ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയുമാണ്. അതേസമയം ഓജസ് പ്രവീൺ ഡിയോട്ടാലെ അമ്പെയ്‌ത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി.
Comments