കോഴിക്കോട്: 2018ല്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അടച്ച് പൂട്ടിയ ശേഷം പാര്‍ക്ക് നിര്‍മ്മാണത്തില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ സമിതി കണ്ടെത്തിയിരുന്നു. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഉരുള്‍പൊട്ടല്‍ മേഖലയിലാണെന്നും ആരോപണമുയര്‍ന്നിരുന്നു.
കുട്ടികളുടെ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.
കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിന് ഉള്ളിലായിരിക്കണമെന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മ്മിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാര്‍ക്ക് ഉടമ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. അതോടൊപ്പം ബാക്കി നിര്‍മ്മാണങ്ങളില്‍ അപകട സാദ്ധ്യത പരിശോധന നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. ഏജന്‍സി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും പാര്‍ക്കിന് പൂര്‍ണ പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കുക.
Comments