തിരുവനന്തപുരം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എംഡിമാരുടെ സ്വത്ത് സർക്കാർ കണ്ടുകെട്ടി. മുൻ എംഎൽഎ എംഎസ് കമറുദ്ദീൻ, പൂക്കോയ എന്നിവരുടെ പേരിലുളള സ്വത്തുകളാണ് കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരിക്കുന്നത്.
അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. കെണ്ടുകെട്ടിയ വസ്തുവകകളിന്മേലുള്ള ആദായം പ്രതികൾ എടുക്കുന്നതും ഇവ മറിച്ചു വിൽക്കുന്നതും തടഞ്ഞു.
കണ്ടുകെട്ടിയ സ്ഥലങ്ങൾ
ചെയർമാൻ എം.സി. കമറുദ്ദീൻ എം.ഡി പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിലുളള ഫാഷൻ ഓർണമെൻസ് ജ്വല്ലറി കെട്ടിടം, ബാംഗ്ലൂർ സിലികുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരു ഏക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കുവേണ്ടി എം. സി കമറുദ്ദിന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയ ഭൂമി, പൂക്കോയ തങ്ങളുടെ പേരിലുളള ഹോസ്ദുർഗ് താലൂക്കിലെ മാണിയാട്ടുളള 17.29 സെന്റ്, എം.സി.കമറുദ്ദീന്റെ പേരിലുള്ള ഉദിനൂർ വില്ലേജിലുളള 17 സെന്റ്, ഇയാളുടെ ഭാര്യയുടെ പേരിലുളള ഉദിനൂർ വില്ലേജിലുളള 23 സെൻറ് സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്.
















Comments