കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളം മുഖേന കടത്താൻ ശ്രമിച്ച സ്വർണവുമായി യുവതി അറസ്റ്റിൽ. 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതമാണ് എയർ കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. 1,112 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. സംഭവത്തിൽ വെള്ളായൂർ സ്വദേശി ഷംല അബ്ദുൾകരീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജിദ്ദയിൽ നിന്നും സ്‌പൈസ് ജെറ്റിന്റെ എസ്ജി 42 വിമാനത്തിലാണ് ഷംല അബ്ദുൾകരീം കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടിക്കപ്പെട്ടത്. 1,112 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയതിൽ നിന്നും 973.880 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഏകദേശം 60 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
















Comments