ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി കണ്ടെത്തി. 1984 നവംബർ 1-ന് ഡൽഹിയിൽ സിഖ് മതവിശ്വാസികളായ സോഹൻ സിങ്ങിനെയും മരുമകൻ അവതാർ സിംഗിനെയും കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം വായിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ ആക്രമികൾ വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. .
ഇന്ത്യൻ ശിക്ഷ നിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് സജ്ജനെതിരെ ചുമത്തിയത്. പ്രത്യേക അന്വേഷണ സംഘം 2015-ൽ ജനക്പുരിയിലും വികാസ്പുരിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
നേരത്തെ, സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സജ്ജൻ കുമാറിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിനെ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്തിരുന്നു. നിലവിൽ സജ്ജൻ കുമാർ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 2018-ൽ ഡൽഹി ഹൈക്കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് സജ്ജൻ കുമാർ ജയിലിലായത്.
1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരുടെ വധത്തെ തുടർന്ന് രാജ്യത്താകമാനമുള്ള സിഖ് വംശജർക്കെതിരെ സമാനതകളില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയത്. നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെടുകയും ആരാധനാലയങ്ങളും വീടുകളും ഫാക്ടറികളും തകർക്കപ്പെടുകയും ചെയ്തു. കോൺഗ്രസ് നേതാക്കളാണ് ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കൾ പിന്നീട് ശിക്ഷിക്കപ്പെട്ടു.
















Comments