69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹമായ ചിത്രങ്ങളെല്ലാം സാങ്കേതിക വിദ്യയിൽ മികവ് തെളിയിച്ചവയായിരുന്നു എന്ന് എന്ന് ജൂറി അംഗം സുരേഷ് കുമാർ. കോറോണയ്‌ക്ക് ശേഷം എത്തിയ ചിത്രങ്ങളെല്ലാം സാങ്കേതിക വിദ്യയിൽ മികച്ചതായിരുന്നെന്നും അതിനാലാകാം ഇത്തരത്തിലുള്ള ചിത്രങ്ങളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക മികവിൽ തെന്നിന്ത്യൻ സിനിമകൾ ബോളിവുഡിന് വെല്ലുവിളിയാകുകയാണ് എന്നതും ഇക്കൊല്ലത്തെ ദേശിയ പുരസ്‌കാരത്തിൽ കൂടി പ്രകടമായിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാനഘട്ടത്തിൽ ജൂറിയ്‌ക്ക് മുന്നിൽ എത്തിയത് എട്ട് മലയാള ചിത്രങ്ങളായിരുന്നു. അക്കൂട്ടത്തിൽ ജോജു ജോർജ്ജും ഇന്ദ്രൻസും സഹനടൻമാർക്കായുള്ള പട്ടികയിൽ അവസാനം വരെ ഇടം പിടിച്ചു. എന്നിരുന്നാലും അവാനഘട്ടത്തിൽ എത്തിയ എട്ട് ചിത്രങ്ങളിലായി മെച്ചപ്പെട്ട അവാർഡുകൾ തന്നെയാണ് മലയാളത്തിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പല ഘടകങ്ങളും ആശ്രയിച്ചാണ് ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നത്. മിന്നൽ മുരളി, ചവിട്ട്, നായാട്ട്, അവാസവ്യൂഹം എന്നിവയെല്ലാം മലയാളത്തിൽ നിന്നെത്തിയ മികച്ച സിനിമകളായിരുന്നു. മലയാള സിനിമകളുടെ നിലവാരം മികച്ചതായി മാറി എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
2021ലെ ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആർ എസ് പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ഉം കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ വും. മികച്ച ആനിമേഷൻ ചിത്രമായി അദിഥി കൃഷ്ണ സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’തിരഞ്ഞെടുക്കപ്പെട്ടു. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം. മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണുമോഹനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു.
Comments