നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ; ഓണ പാച്ചിലിന് തയ്യാറായി 31 വേദികള്‍; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ; വേദികളും കാഴ്ചകളും സമയവും ഇങ്ങനെ...
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ; ഓണ പാച്ചിലിന് തയ്യാറായി 31 വേദികള്‍; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ; വേദികളും കാഴ്ചകളും സമയവും ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് മറ്റെന്നാള്‍ മുതല്‍ തുടക്കം. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറ്റാന്‍ 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ 31 വേദികളിലായി 8,000 കലാപ്രതിഭകളാണ് അണിനിരക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ കലകള്‍ മുതല്‍ മെഗാ ഫ്യൂഷന്‍ സംഗീതം വരെ നിറഞ്ഞ് അക്ഷരാര്‍ഥത്തില്‍ തലസ്ഥാനം കലാസ്ഥാനമാകും.

 നിശാഗന്ധിയില്‍
വിവിധ മലയാളം ടിവി ചാനലുകള്‍ നടത്തുന്ന മെഗാ ഷോ,പിന്നണി ഗായകരായ ബിജു നാരായണന്‍, റിമി ടോമി ടീമൊരുക്കുന്ന സംഗീത നിശ, ലോക പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി, മലബാര്‍ മെഹന്ദിയുടെ സൂഫി നൃത്തം, ടിനി ടോം – കലാഭവന്‍ പ്രജോദ് സംഘം അവതരിപ്പിക്കുന്ന മെഗാ ഷോ, കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ഫ്യൂഷന്‍ മ്യൂസിക്, കലാമണ്ഡലത്തിന്റെ മഴയൊലി നൃത്തം, ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ,പ്രിയ അക്കൗട്ടിന്റെ ഭരതനാട്യം, ഹരിശങ്കറും സംഘവും അവതരിപ്പിക്കുന്ന ബാന്‍ഡ് എന്നിവയാണ് പ്രധാന ആകര്‍ഷണം.

തിരുവരങ്ങ്

കനകക്കുന്നിന്റെ കിഴക്കുഭാഗത്ത് തയ്യാറാക്കുന്ന തിരുവരങ്ങ് വേദിയില്‍ നാടന്‍ കലാരൂപങ്ങളാണ് പ്രധാന ആകര്‍ഷണം. ചരട് പിന്നിക്കളി, പുള്ളുവന്‍ പാട്ട്, കണ്യാര്‍കളി, തെയ്യം, പൂരക്കളി, വില്‍പ്പാട്ട്, സര്‍പ്പം പാട്ട് തുടങ്ങിയവ കാണികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും.

സോപാനം

നിശാഗന്ധിക്കും കനകക്കുന്ന് കൊട്ടാരത്തിനും ഇടയില്‍ തയ്യാറാക്കിയ സോപാനം വേദിയിലും നാടന്‍ കലകളാണ് അവതരിപ്പിക്കുക. പൊറാട്ടുനാടകം, ചവിട്ടുനാടകം, കാക്കാരിശി നാടകം,പൂപ്പട തുള്ളല്‍, തോല്‍പ്പാവക്കൂത്ത് തുടങ്ങിയവയാണ് ഈ വേദിയിലെ വിഭവങ്ങള്‍.

സൂര്യകാന്തി

കനകക്കുന്നില്‍ ഫുഡ് സ്റ്റോളിന് സമീപമുള്ള സൂര്യകാന്തി വേദിയില്‍ വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന പരിപാടി.

കനകക്കുന്ന് ഗേറ്റ്

കനകക്കുന്ന് ഗേറ്റില്‍ എത്തിയാല്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതല്‍ വാദ്യമേളങ്ങളുടെ സമ്മേളനം ആസ്വദിക്കാം. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം ഫ്യൂഷന്‍ തുടങ്ങിയവ കനകക്കുന്നില്‍ എത്തുന്നവരെ ആവേശക്കൊടുമുടിയില്‍ എത്തിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ട്

മലയാളത്തിലെ പ്രമുഖ ദൃശ്യമാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോകള്‍ ആണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെയും തൈക്കാട് പോലീസ് പരേഡ് ഗ്രൗണ്ടിലെയും പ്രധാന ആകര്‍ഷണം. നരേഷ് അയ്യര്‍, സിത്താര, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, സൂരജ് സന്തോഷ് തുടങ്ങിയ പ്രമുഖരാണ് ഇവിടെ പരിപാടി അവതരിപ്പിക്കുക.

പൂജപ്പുര

പ്രശസ്ത ഗായകരുടെ ഗാനമേളയാണ് പൂജപ്പുര വേദിയുടെ പ്രത്യേകത.ഉണ്ണി മേനോന്‍,നിത്യ മാമന്‍, അപര്‍ണ രാജീവ്,സുദീപ് കുമാര്‍ തുടങ്ങിയവര്‍ ഈ വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ഗ്രീന്‍ഫീല്‍ഡ്, കഴക്കൂട്ടം

ഗായത്രി, നിഷാദ്,പന്തളം ബാലന്‍,നജീം അര്‍ഷാദ്, രഞ്ജിനി ജോസ് തുടങ്ങിയവരുടെ ഗാനമേള.

നഗരത്തിലെ മറ്റു  വേദികളിലെ കലാപരിപാടികള്‍ 

കനകക്കുന്ന് അകത്തളം- കലാമണ്ഡലത്തിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കഥകളി. ശംഖുമുഖം-വിവിധ നൃത്തനൃത്ത്യങ്ങള്‍,ഗാനമേള, മെഗാഷോ. ഭാരത് ഭവന്‍- ശെമ്മാങ്കുടി ഹാള്‍- പ്രമുഖര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, ശാസ്ത്രീയ സംഗീതം.ഭാരത് ഭവന്‍ മണ്ണരങ്ങ് ഓപ്പണ്‍ എയര്‍ തിയേറ്റര്‍- കേരള നടനം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍. ഗാന്ധി പാര്‍ക്കില്‍ പ്രമുഖ കാഥികര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗങ്ങള്‍.

അയ്യങ്കാളി ഹാള്‍- പ്രൊഫഷണല്‍ നാടകം, കഥയങ്ങ്, കവിയരങ്ങ് എന്നിവ ഈ വേദിയില്‍ അരങ്ങേറും. മ്യൂസിയം കോമ്പൗണ്ട്- രണ്ടു വ്യത്യസ്ത വേദികളിലായി കളരിപ്പയറ്റും നാടകങ്ങളും അരങ്ങേറും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍- ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങള്‍. ബാപ്പുജി ഗ്രന്ഥശാല, പേരൂര്‍ക്കട- തിരുവാതിര, നാടകം, ജുഗല്‍ബന്തി, കഥാപ്രസംഗം തുടങ്ങി വിവിധ കലാരൂപങ്ങള്‍.

പബ്ലിക് ഓഫീസ് കോമ്പൗണ്ട്- വിവിധ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഗാനമേള. ശ്രീവരാഹം- നാടകം, ശാസ്ത്രീയ സംഗീതം, ഗാനമേള തുടങ്ങിയവ. വെള്ളായണി- ഭരതനാട്യം, നാടന്‍പാട്ട്, ചെണ്ടമേളം. നെടുമങ്ങാട്-കളരിപ്പയറ്റ്, ബാന്‍ഡ്, ഗസല്‍,നാടകം. മടവൂര്‍ പാറ- വിവിധ കലാപരിപാടികള്‍.ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, ചെമ്പഴന്തി, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, എന്നിവിടങ്ങളിലും വിവിധ കലാരൂപങ്ങള്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറും.

 

Tags: onam varaghoshamtrivandrum 2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies