ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് കുഞ്ഞുപിറന്നു. ഓറ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇന്നലെയാണ് യുവരാജിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയത്. യുവരാജിന്റെയും ഹേസലിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങളുടെ കുടുംബത്തിലെയ്‌ക്ക് പുതിയ അതിഥിയെത്തിയ കാര്യം താരദമ്പതികൾ അറിയിച്ചത്.
‘ഞങ്ങളുടെ കൊച്ചു രാജകുമാരി അൗൃമയെ സ്വാഗതം ചെയ്യുന്നു. ഇതോടെ ഞങ്ങളുടെ കുടുംബം പൂർണതയില്ലെത്തി. ഉറക്കമില്ലാത്ത രാത്രികൾ കൂടുതൽ സന്തോഷകരമായി മാറിയിരിക്കുന്നു,” യുവരാജ് സിംഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കുഞ്ഞിനെ നെഞ്ചോട് ചേർത്തിരിക്കുന്ന ചിത്രവും യുവരാജ് സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിൽ ഹേസൽ കീച്ച് മകൻ ഓറിയോൺ കീച്ച് സിംഗിനെ ചേർത്ത് പിടിച്ചിരിക്കുന്നത് കാണാം.
സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ പദാൻ, റോബിൻ ഉത്തപ്പ തുടങ്ങി നിരവധി താരങ്ങളും അനവധി ആരാധകരുമാണ് ചിത്രത്തിന് താഴെ ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram
















Comments