റായ്പൂർ(ഛത്തിസ്ഗഢ്): ആത്മനിർഭര ഭാരതത്തിന്റെ ഭാഗമായി ചൈനീസ് രാഖികളെ പടിക്കുപുറത്താക്കി രാജ്യം. ഒരു പതിറ്റാണ്ടിലേറെയായി രക്ഷാബന്ധൻ വിപണി ചൈനയിൽ നിന്നുള്ള രാഖികളായിരുന്നു. എന്നാൽ ഇത്തവണ ഛത്തിസ്ഗഢിലെ പ്രധാന വിപണനകേന്ദ്രങ്ങളിലൊന്നായ അംബികാപൂരിൽ ചൈനീസ് രാഖികൾ കാണാനേ ഇല്ല.
മറ്റ് പ്രദേശങ്ങളിലും സ്ഥിതി സമാനമാണെന്ന് കടക്കാർ പറയുന്നു. ആകർഷകമായ രാഖികൾ നിർമ്മിക്കുന്ന വ്യാവസായിക സംരംഭങ്ങൾ ഗ്രാമങ്ങളിൽ വ്യാപകമായതോടെയാണ് ചൈനയുടെ രാഖികൾ പടിക്ക് പുറത്തായത്. ഇതിലൂടെ മികച്ച് വരുമാനം ഉറപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ട്. പ്രതിവർഷം ഒരു കോടിയോളം വ്യാപാരമാണ് അംബികാപുരിയിൽ മാത്രം നടക്കുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങൾ പതിച്ച രാഖികൾക്കാണ് വൻ ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു. വ്യത്യസ്ത ഡിസൈനുകളിൽ ലുംബാ രാഖിയും ലഭ്യമാണ്. രുദ്രാക്ഷം, മുത്തുകൾ തുടങ്ങിയവ കോർത്ത രാഖികൾക്കും ആവശ്യക്കാരേറെയുണ്ട്. 10 രൂപ മുതൽ 400 രൂപ വരെ വിലയുള്ള രാഖികൾ വിപണിയിൽ ലഭ്യമാണ്. ഡൽഹിയും കൊൽക്കത്തയും രാഖിയുടെ മൊത്തവിപണിയായി കണക്കാക്കുന്നത്. രക്ഷാബന്ധൻ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ചൈന അതിർത്തിയിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളാണ് കച്ചവടക്കാരെയടക്കം ചൈനീസ് രാഖികൾ പൂർണമായി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. കൊണോണയ്‌ക്ക് ശേഷം ഇതാദ്യമായാണ് രാഖി വിപണി ഇത്രയും തിരക്കുള്ളതാകുന്നത്. 250ലധികം വിപുലമായ രാഖി സ്റ്റാളുകളാണ് അംബികാപൂരിൽ മാത്രം സജ്ജമാക്കിയത്.
Comments