ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയക്കൊടി പാറിച്ചതിന് പിന്നാലെ അടുത്ത ബഹിരാകാശ ദൗത്യത്തിലേക്ക് കടക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ചേക്കും.
ഐഎസ്ആർഒയുടെ ബെംഗളൂരു ആസ്ഥാനത്ത് പ്രധാനമന്ത്രിയുമായി ശാസ്ത്രജ്ഞർ സംവദിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഐഎസ്ആർഒയിലെ ഉന്നത ബഹിരാകാശ ശാസ്ത്രജ്ഞനും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറുമായ നിലേഷ് എം ദേശായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദിത്യ-എൽ1 ദൗത്യം വിക്ഷേപണത്തിന് സജ്ജമാണെന്നും സെപ്റ്റംബർ 2ന് വിക്ഷേപിക്കാനാണ് സാധ്യതയെന്നും അദ്ദേഹം അറിയിച്ചു.
ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ സമാന ദൗത്യങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ പ്രചോദനമാണെന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് ആവശ്യമായ തീക്ഷ്ണതയും നൽകിയെന്ന് നിലേഷ് എം ദേശായി പറഞ്ഞു.
















Comments