എറണാകുളം: വനിത ജീവനക്കാർക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാർ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഭിഭാഷകന്റെ ദ്വയാർത്ഥ പ്രയോഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്ത്രീവിരുദ്ധ പരാമർശം അഭിഭാഷകൻ നടത്തിയത്.
വനിതാ ജീവനക്കാരികളുടെ വസ്ത്രധാരണത്തെയും അവരുടെ ജോലിയേയും ചേർത്ത് സ്ത്രീ വിരുദ്ധമായ പരാമർശമാണ് അഡ്വ.രാജേഷ് വിജയൻ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ സ്ത്രീ ജീവനക്കാരെ ബോഡി ഷെമിംങ് നടത്തുകയും ചെയ്തു. ഇത്തരം പ്രവർത്തികളിലൂടെ സ്ത്രീ ജീവനക്കാരുടെ മനോവീര്യത്തെ തകർക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് വക്കീൽ എന്ന നിലയിലുള്ള സത്യപ്രസ്താവനയുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
















Comments