ശ്രീനഗർ: ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെ പിടികൂടി. ഇവരിൽ നിന്നും ഹാൻഡ് ഗ്രനേഡുകളും കണ്ടെത്തി. കുപ്‌വാര സ്വദേശികളായ സുബൈർ അഹമ്മദ് ഷാ പീർസാദ, പീർസാദ മുബാഷിർ യൂസഫ് എന്നിവരാണ് പിടിയിലായത്.
ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും സുരക്ഷാ സേനയും തെരച്ചിൽ ആരംഭിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സുരക്ഷാ സേന വിജയകരമായി പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും മൊബൈൽ ഫോണുകളും അഞ്ച് ഹാൻഡ് ഗ്രനേഡുകളും കണ്ടെത്തിയിരുന്നു.
















Comments