പാലക്കാട്: ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി പാലക്കാട്ടെ കൊയ്‌ത്തു കഴിഞ്ഞ വയലുകളിൽ കന്നുപൂട്ട് മത്സരങ്ങൾ ആരംഭിച്ചു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് കന്നു പൂട്ട് മത്സരങ്ങൾക്ക് തുടക്കമായത്.
പരുതൂർ മംഗലം പാടത്ത് വെള്ളിയാങ്കല്ല് കാളപൂട്ട് ആൻഡ് പോത്ത്പൂട്ട് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോത്ത് പൂട്ട് മത്സരം സംഘടിപ്പിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച 104 ജോടി പോത്തുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
പരിപാടിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ജില്ലയിൽ ഈ സീസണിൽ ആദ്യമായി നടന്ന മത്സരം കാണാൻ നൂറുകണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിൽ നിന്നും എത്തിയത്.
















Comments