തിരുവനന്തപുരം; പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ മന്ദിരത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ പങ്കെടുത്തത് നിരവധി പ്രമുഖര്‍.എം.എല്‍.എ ഹോസ്റ്റല്‍വളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ. സ്പീക്കറിന്റെ ഓണസദ്യ പാളിപോയ സാഹചര്യത്തിലാണ് ആദ്യമായി മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യ നടന്നത്.
രാഷ്‌ട്രീയ, കലാ, സാംസ്‌കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പ്രോട്ടോക്കോള്‍ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്.
ചോറും വിഭവങ്ങളും നിയമസഭയില്‍ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കര്‍ എ.എന്‍.ഷംസീറും ഹാളിനു മുന്നില്‍ നിന്നു മുഖ്യാതിഥികളെ വരവേറ്റു. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
.ശിലാസ്ഥാപനച്ചടങ്ങില്‍ ആശംസയര്‍പ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഓണസദ്യയ്‌ക്കെത്തിയില്ല. എന്നാല്‍, മുസ്ലിംലീഗിന്റേതുള്‍പ്പെടെ ചില എം.എല്‍.എമാര്‍ വിരുന്നിനെത്തി.
Comments