ഇതിലും ഗതികെട്ടവരുണ്ടോ എന്ന് ചോദിക്കേണ്ട ഗതികേടിലാണ് ഒരു പുതിയ ഹോട്ടല്‍ ഉടമ. വെയില്‍സിലെ ഡോള്‍ഫിന്‍ ഹോട്ടല്‍ ഉടമ നതാലിയാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്. കാര്യം മറ്റൊന്നുമല്ല. താമസിക്കാനെത്തിയവര്‍ മുറി കാലിയാക്കി കൊണ്ടുപോയാല്‍ എന്താകും സ്ഥിതി. ഇതാണ് സംഭവിച്ചരിക്കുന്നത്.
കൈയ്യും വീശി താമസിക്കാനെത്തിയ ദമ്പതികളാണ് താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇലക്ട്രിക് ഫാനും വിലപ്പിടിപ്പുള്ള ബെഡ്ഷീറ്റും ടൗവ്വലുകളും കെറ്റിലും ചായപ്പെട്ടിയുമടക്കം എല്ലാം അടിച്ചുമാറ്റി കൊണ്ടുപോയത്. ടീവി റിമോട്ടും സ്വിച്ച് ബോര്‍ഡും കൊണ്ടുപോയവയില്‍പ്പെടുന്നു. സോപ്പും ഷാമ്പും മാത്രമാണ് അവശേഷിപ്പിച്ചത്. 20,000 ലേറെ ഇന്ത്യന്‍ രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. നതാലും പങ്കാളിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിനൊടുവിലാണ് 2019ല്‍ ഹോട്ടല്‍ തുടങ്ങിയത്. ഒരു ബാഗ് നിറയെ സാധനങ്ങളുമായാണ് മോഷണ ദമ്പതികള്‍ കാറില്‍ മടങ്ങിയത്.
ബുക്കിംഗ് ഡോട്ട് കോം വഴിയാണ് ഇവര്‍ റൂം റിസര്‍വ് ചെയ്തത്. സാധനവുമായി പോകുന്നതിനിടെ ഇവര്‍ ഹോട്ടലിലെ സിസിടിവിയില്‍ നോക്കി ചിരിക്കുന്നതും കാണാം. കഴിഞ്ഞ ശനിയാഴ്ച രാത്രി ചെക്ക് ഇന്‍ ചെയ്തവര്‍ തിങ്കളാഴ്ച രാവിലെയാണ് ചെക്ക് ഔട്ട് ചെയ്തത്. വര്‍ ഹോട്ടലില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും അത് വ്യാജമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പണം നല്‍കിയതെന്നാണ് സൂചന. അതേസമയം ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നതാലിയയും പങ്കാളിയും രംഗത്തെത്തിയിട്ടുണ്ട്.
“>
















Comments