ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ, സർക്കാർ സർവ്വോദ്യ ബാല വിദ്യാലയ നംഗ്ലോയ്, പഞ്ചാബി ബാഗ്, നംഗ്ലോയ് മെട്രോ സ്റ്റേഷനികളുടെ ചുവരുകളിലാണ് ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ചുള്ള എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’, ‘ഖലിസ്ഥാൻ റഫറണ്ടം സിന്ദാബാദ്’ എന്നീ സന്ദേശങ്ങളാണ് ദേശീയ തലസ്ഥാനത്തെ കെട്ടിടങ്ങളുടെ ചുവരുകളിൽ പെയിന്റ് കൊണ്ട് എഴുതി വെച്ചത്.
നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. മെട്രോ സ്‌റ്റേഷനുകളിലെ മുദ്രാവാക്യത്തിന്റെ വിഡിയോ അവർ പുറത്ത് വിട്ടിട്ടുണ്ട്. അടുത്ത മാസം ദേശീയ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജനശ്രദ്ധ ആകർഷിക്കാനുള്ള ഖലിസ്ഥാൻ അനുകൂലികളുടെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
















Comments