ന്യൂഡൽഹി: ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരെ മൻകി ബാത് പരിപാടിയിൽ പ്രശംസിച്ച് പ്രധാനമന്ത്രി. ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് പ്രാധാനമന്ത്രി ഇക്കര്യം പറഞ്ഞത്. നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഈ ദൗത്യത്തിൽ നേരിട്ട് പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ പെൺമക്കൾ ഇപ്പോൾ ബഹിരാകാശത്തിന്റെ അനന്തമായ വിസ്തൃതിയെപ്പോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിന്റെ പെൺകുട്ടികളുടെ സ്വപ്‌നങ്ങൾ മനോഹരമാകുമ്പോൾ, ആ രാജ്യത്തെ വികസനത്തിൽ നിന്ന് ആർക്കും തടയാൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ -3 ന്റെ വിജയം വളരെ വലുതാണ്. അതിനെക്കുറിച്ച് എത്ര ചർച്ച ചെയ്താലും മതിയാകില്ല. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്‌നം തന്നെയാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയം.
എല്ലാ സാഹചര്യങ്ങളിലും വിജയിക്കാൻ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് മാത്രം ആലോചിക്കുന്ന ‘പുതിയ ഇന്ത്യയുടെ’ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാൻ മിഷൻ മാറിയിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദൗത്യത്തിന് മറ്റൊരു വശം കൂടിയുണ്ട്. സ്ത്രീശക്തി കൂടി ചേരുമ്പോൾ, അസാധ്യമായത് എന്തും സാദ്ധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments