വയനാട്: മരം കയറ്റിയ ലോറി കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം തുടരുന്നു. ഇന്നലെ രാത്രിയായിരുന്നു ചുരത്തിന്റെ ഏഴാം വളവിൽ ലോറി കുടുങ്ങിയത്. അർധരാത്രി മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരം റോഡിൽ അനുഭവപ്പെടുന്നത്. ഓണം അവധി കൂടി തുടങ്ങിയതോടെ യാത്രക്കാർ മണിക്കൂറുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ ചുരത്തിലുള്ളത്.
ചുരത്തിന് താങ്ങാനാകുന്നതിലും കൂടുതൽ വാഹനങ്ങളാണ് നിലവിൽ ഇതുവഴി കടന്നുപോകുന്നത്. വാഹനത്തിരക്കിനോടൊപ്പം മരങ്ങൾ കടപുഴകിയും പാറക്കല്ലുകൾ അടർന്നു വീണും മറ്റും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്.
















Comments