ഹൈദരാബാദ്: തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ വർഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ പ്രഖ്യാപനം.
കെസിആറിനെയും, കെടിആറിനെയും ജനങ്ങൾ തള്ളിക്കളയുമെന്നും കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ഖമ്മത്ത് നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ.
Comments