നൂഹ് : ഇസ്ലാമിസ്റ്റുകൾ മുടക്കിയ ശോഭായാത്ര ഇന്ന് വീണ്ടും നടത്താനുള്ള തീരുമാനത്തിലാണ് വി എച്ച് പി . യാത്രയുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാസംവിധാനങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട് . അതേസമയം വിശ്വഹിന്ദു പരിഷത്തിനെ വെല്ലുവിളിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി . ശോഭായാത്ര നടത്തിയാൽ ട്രാക്ടർ റാലി നടത്തുമെന്നാണ് ടിക്കായത്തിന്റെ വാദം .
രാജസ്ഥാനിലെ മേവാത്ത് പ്രദേശത്ത് കർഷകരുടെ മഹാപഞ്ചായത്ത് വിളിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്താവന . നൂഹിൽ ഏതെങ്കിലും യാത്ര നടത്തിയാൽ അവിടെ പഞ്ചായത്ത് വിളിച്ച് ട്രാക്ടർ യാത്ര നടത്തുമെന്നാണ് രാകേഷ് ടിക്കായത്ത് പറഞ്ഞത് .
ട്രാക്ടറുകളും ഇവിടെയുണ്ട്, ആളുകളും ഇവിടെയുണ്ട് . ഹിന്ദു സംഘടനകൾ 28 ന് യാത്ര നടത്താൻ അനുവദിച്ചാൽ ഞങ്ങളും ട്രാക്ടർ മാർച്ചിനു പോകും . തീയതി ഞങ്ങളുടേതായിരിക്കും, സ്ഥലവും ഞങ്ങൾ തീരുമാനിക്കും. – രാകേഷ് ടികായത്ത് പറഞ്ഞു . അതേസമയ ആർക്കും യാത്ര ചെയ്യാൻ ഭരണകൂടം അനുമതി നൽകിയിട്ടില്ലെന്ന് സൗത്ത് രേവാരി റേഞ്ച് ഐജി രാജേന്ദ്ര കുമാർ പറഞ്ഞു. ക്രമസമാധാന പാലനത്തിനായി വൻ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
















Comments