കാസർകോട്: കള്ളക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അമ്പലത്തറ സ്വദേശി ടി. അബ്ദുൽ സമദിനെയാണ് ചന്ദന മുട്ടിയുമായി ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാവുങ്കാൽ രാംഗനറിൽ വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാളെ പിടികൂടിയത്. സ്‌കൂട്ടറിൽ ചന്ദനം കടത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്നു.
Comments