ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആരെന്ന് കൊച്ചു കുട്ടികളോട് ചോദിച്ചാൽ പോലും അതിന് ഒറ്റ ഉത്തരമേയുള്ളൂ.. മുകേഷ് അംബാനി! നൂൽ വ്യാപാരിയായിരുന്ന മുകേഷ് അംബാനിയുടെ പിതാവ് ധീരു ഭായി 1966-ൽ ചെറുകിട തുണി വ്യവസായമായി റിലയൻസിന് തറക്കല്ലിട്ടു. അച്ഛന്റെ മരണ ശേഷം റിലയൻസ് എന്ന സാമ്രാജ്യത്തെ കെട്ടിയുയർത്തിയ അംബാനി പിന്നീട് ഓരോ മേഖലയിലും നാട്ടത് വിജയക്കൊടികൾ. അതിൽ പങ്കാളിയായി ഭാര്യ നിതാ അംബാനിയും. ഇപ്പോഴിതാ നിതാ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയക്ടർ ബോർഡിൽ നിന്നും പടി ഇറങ്ങുന്ന വാർത്തകളാണ് പുറത്തു വരുന്നത്.
മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ ഓയിൽ ടു റീട്ടെയിൽ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിക്കാൻ ഒരുങ്ങുകയാണ് അംബാനി കുടുംബം. റിലയൻസ് ലിമിറ്റഡ് ഡയറക്ടർ ബോർഡിലെ മറ്റു അംഗങ്ങൾ ഈ ശുപാർശ സ്വീകരികരിച്ചിട്ടുണ്ട്. റിലയൻസിൽ നിന്നും രാജി വെച്ച് പുറത്തിറങ്ങിയാലും കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ നിതയുടെ സജീവ പങ്കാളിത്തം തുടരുമെന്നും കമ്പനിയുടെ വളർച്ചയ്‌ക്കാവശ്യമായ ഉപദേശങ്ങൾ നൽകുമെന്നും അവർ പറഞ്ഞു.
Comments