കോട്ടയം: ഭാരതീയ മസ്ദൂർ സംഘത്തിന്റെ പ്രഥമ അമൃതാ ദേവി പുരസ്‌കാരത്തിന് തോട്ടം തൊഴിലാളിയായ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ അർഹനായി. ബിഎംഎസിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷൻ സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താനാണ് പ്രഖ്യാപനം നടത്തിയത്. സുനിൽ സുരേന്ദ്രൻ കുടുംബസമേതം നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
1730-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് ബലിധാനിയായ അമൃതാ ദേവിയെയുടെ സ്മരണാർത്ഥമാണ് ഭാരതീയ മസ്ദൂർ സംഘം ഓഗസ്റ്റ് 28-ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം നാലുമണിക്കാറ്റിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈ നട്ടു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
Comments