കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോഴിക്കോട് ഒളവണ്ണ സ്വദേശി പി.എ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു. സ്ഥിരമായി കേസുകളിലുൾപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാലാണ് നടപടി. വിചാരണ നടക്കുന്നതടക്കം പതിനഞ്ചോളം കേസുകളാണ് അജ്നാസിനെതിരെയുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.
Comments