കൊച്ചി: നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. താരങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയാണ് വിലക്ക് നീക്കിയത്. ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഷെയ്ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ ഇളവ് വരുത്തും. ശ്രീനാഥ് ഭാസി രണ്ട് സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകാനും ധാരണയായി. വലിക്ക് തുടർന്നപ്പോഴും ഡബ്ബിങ് നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കാൻ സിനിമാ സംഘടനകൾ ഇരുവരെയും അനുവദിച്ചിരുന്നു.
ശ്രീനാഥ് ഭാസി പ്രൊഡ്യൂസർസ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നൽകിയിരുന്നു. ഷൈൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിലും വിട്ടുവീഴ്ച ചെയ്തിരുന്നു. പിന്നാലെയാണ് വിലക്ക് ഒഴിവാക്കുന്നതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത്.
















Comments