ന്യൂഡൽഹി: ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് ഫ്‌ളെക്‌സ് ഫ്യൂവൽ പ്രോട്ടോട്ടൈപ്പ് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. ഗതാഗത മേഖല.യിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ഫ്‌ളെക്‌സ് ഫ്യൂവൽ മാതൃക. ആദ്യത്തെ ബിഎസ് -6 ഇലക്ട്രിക് ഫ്‌ലെക്‌സ് ഇന്ധന വാഹനത്തിന്റെ പ്രോട്ടോടൈപ്പാണ് പുഫറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ 100% എഥനോളിൽ പ്രവർത്തിക്കുന്നവയാണ്. അതേസമയം, ബദൽ ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിനും സാധിക്കും ഇത് വഴി വായു മലിനീകരണം വൻതോതിൽ കുറയ്‌ക്കാനാകും.
20% എഥനോൾ കലർന്ന പെട്രോളിൽ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്‌ലെക്‌സ് ഇന്ധനം. 2025-26 ഓടെ എഥനോൾ മിശ്രിത പെട്രോൾ 20% ആയി ഉയർത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനു മുന്നോടിയായാണ് വാഹനങ്ങളുടെ ലോഞ്ച്. സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണെങ്കിൽ പെട്രോൾ എഞ്ചിൻ ഓഫ് ചെയ്തുകൊണ്ട് 40% ദൂരം സഞ്ചരിക്കാൻ സാധിക്കും. ഇത് വഴി ഇലക്ട്രിക് മോഡിൽ വാഹനം 60% സമയവും സഞ്ചരിക്കും.
















Comments