തൃശൂർ: തൃശൂർ നഗരത്തിൽ സെപ്റ്റംബർ ഒന്നിന് പുലിക്കളി മഹോത്സവം അരങ്ങേറും. ഇതിന് മുന്നോടിയായി കൗതുക കാഴ്ചകളുമായി പുലിക്കളി ചമയങ്ങളുടെ പ്രദർശനം ആരംഭിച്ചു. തൃശൂർ സ്വരാജ് റൗണ്ടിലെബാനർജി ക്ലബ്ബിൽ ആരംഭിച്ച ചമയ പ്രദർശനം കാണുന്നതിനായി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
പുലിക്കളിയിൽ പങ്കെടുക്കുന്ന വിവിധ ദേശക്കാരുടെ ചമയങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. അഞ്ച് ടീമുകളാണ് ഇത്തവണത്തെ പുലികളി മത്സരത്തിൽ പങ്കെടുക്കുന്നത്. വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം, സീതാറം മിൽ ദേശം, അയ്യന്തോൾ ദേശം, കാനാട്ടുകര ദേശം എന്നിവരാണ് പുലിക്കളി മഹോത്സവത്തിൽ പങ്കെടുക്കുന്ന ടീമുകൾ.
പുലി വേഷങ്ങൾ, പുലി മുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽചിലമ്പുകൾ എന്നിങ്ങനെ പുലിക്കളിയുടെ വിസ്മയം തീർക്കുന്ന ചമയങ്ങളും വിജയികൾക്ക് നൽകുന്ന ട്രോഫികളുമാണ് പ്രദർശനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണ നാല് ലക്ഷം രൂപയാണ് ടീമുകൾക്ക് ലഭിക്കുക. ചമയ പ്രദർശനം 31-ന് സമാപിക്കും. സെപ്റ്റംബർ ഒന്നിനാണ് പുലിക്കളി.
















Comments