ന്യൂഡൽഹി: രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്. ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2022-ലെ കണക്കിനെ അപേക്ഷിച്ച്106 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ടൂറിസംമേഖലയിലെ സാമ്പത്തിക ശേഷി കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരി-ജൂൺ കാലയളവിൽ 43.80 ലക്ഷം വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. 2022-ൽ ജമ്മുകശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടിയാണ്. എന്നാലിത് 2023 ജനുവരി-ജൂൺ കാലയളവായേതാടെ 1.09 കോടിയായി ഉയർന്നു.
വാരണാസിയിൽ എത്തിയ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.
കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമ്മാണം പൂർത്തിയായതോടെയാണ് ക്ഷേത്രനഗരത്തിലെ ടൂറിസം മേഖല ഉയർന്നതെന്ന് അധികൃതർ പറഞ്ഞു. 2022-ൽ 7.16 കോടി പേരും 2023-ൽ 2.29 കോടി പേരുമാണ് ക്ഷേത്രം സന്ദർശിച്ചതായാണ് റിപ്പോർട്ട്.
2021 ഡിസംബർ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന കാശി വിശ്വനാഥ് ഇടനാഴിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഇതുവരെ ഏകദേശം 10 കോടി ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത്.
















Comments