മുംബൈ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെതിരായ കള്ളപ്പണ കേസിൽ നടി നവ്യാ നായരുടെ മൊഴിയെടുത്ത് ഇഡി. ഇരുവരുടേയും ഫോൺ വിവരങ്ങളും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു.
തങ്ങൾ സുഹൃത്തുക്കളാണെന്നും ആ പരിചയം മാത്രമേയുള്ളൂവെന്നും നവ്യ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.
Comments