വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും ആകർഷകമായ ചിത്രങ്ങൾ പകർത്തി പ്രഗ്യാൻ. 15 മീറ്റർ അകലെ നിൽക്കുന്ന വിക്രം ലാൻഡറിന്റെ ചിത്രങ്ങളാണ് റോവർ ഇപ്പോൾ പകർത്തിയിരിക്കുന്നത്.
‘അതിർവരമ്പുകൾക്കപ്പുറം. ചാന്ദ്രദൃശ്യങ്ങളിലൂടെ; ഇന്ത്യയുടെ മഹത്വത്തിന് അതിർവരമ്പുകളില്ല. ഒരിക്കൽ കൂടി പ്രഗ്യാൻ സഹയാത്രികനായ വിക്രമിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നു. ഈ ചിത്രങ്ങൾ 15 മീറ്ററുകൾക്കപ്പുറം നിന്ന് പകർത്തിയതാണ്.’ ചിത്രങ്ങൾ പങ്കുവെച്ചു ഐഎസ്ആർഒ എക്‌സിൽ കുറിച്ചു.
Beyond Borders, Across Moonscapes:
India’s Majesty knows no bounds!.Once more, co-traveller Pragyan captures Vikram in a Snap!
This iconic snap was taken today around 11 am IST from about 15 m.
The data from the NavCams is processed by SAC/ISRO, Ahmedabad. pic.twitter.com/n0yvXenfdm
— ISRO (@isro) August 30, 2023
“>
പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവ്ക്യാമാണ് ആദ്യ ചിത്രങ്ങൾ പകർത്തിയത്. ‘സ്‌മൈൽ പ്ലീസ്’ എന്ന അടികുറിപ്പോടെയായിരുന്നു ആ ചിത്രങ്ങൾ ലോകത്തിനായി പങ്കുവെച്ചിരുന്നത്.
















Comments