തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പണം നൽകാതെ സർക്കാർ. നൂറുദിന കർമ്മ പദ്ധതി പൂർത്തീകരിച്ച തൊഴിലാളികൾക്കു പോലും ശമ്പളം നൽകാതെയാണ് സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഓണം ചെലവിനായി 19,000 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. വിവിധ ഘട്ടങ്ങളിലായി പല മേഖലകൾക്കും ശമ്പളവും ഓണ അലവൻസും അനുവദിച്ചെങ്കിലും സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികളുടെ അർഹതപ്പെട്ട ശമ്പളം സർക്കാർ നൽകാതിരിക്കുകയാണ്.
52 ലക്ഷത്തോളം സാധാരണക്കാരായ ജനങ്ങളാണ് തൊഴിലുറപ്പിനെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാൽ 100 ദിവസം ജോലികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് പോലും സർക്കാർ യഥാസമയം ശമ്പളം നൽകിയിട്ടില്ല. ധന വകുപ്പ് ഈ മാസം അധിക സാമ്പത്തിക ബാധ്യതിലൂടെയാണ് കടന്നുപോയത്.എന്നാൽ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ശമ്പളവും ബോണസും നൽകുമെന്ന് പലതവണ ആവർത്തിച്ചിട്ടും അത് നടപ്പിലാക്കാൻ സർക്കാൻ നോക്കിയിട്ടില്ല. സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചാണ് സർക്കാർ ഇത്തവണയും ഓണം ആഘോഷിച്ചതെന്നാണ് ആക്ഷേപം. നിലവിൽ ഓണം അവധിക്ക് ശേഷം ശമ്പളം അനുവദിക്കാനുള്ള ആലോചനയിലാണ് ധനവകുപ്പ്.
















Comments