ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകനെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പഞ്ചാബിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്.
ഓഗസ്റ്റ് 27 – നാണ് രാജ്യ തലസ്ഥാനത്തെ 5 മെട്രോ സ്റ്റേഷനുകളുടെ ഭിത്തിയിൽ ഖാലിസ്ഥാൻ വാദം എഴുതിയത്. ഖലിസ്ഥാൻ സിന്ദാബാദ് എന്നും ഡൽഹി ഖലിസ്ഥാൻ ആകുമെന്നുമായിരുന്നു മുദ്രാവാക്യം. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അടുത്ത മാസം 9,10 തീയതികളിൽ രാജ്യ തലസ്ഥാനം ജി20 ഉച്ചക്കോടിക്ക് വേദി ആകുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് അടക്കം 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്‌ട്ര സംഘടനാ മേധാവികളും പങ്കെടുക്കുന്ന പരിപാടിക്ക് രാജ്യം തയ്യാറാക്കുന്നതിനിടയിൽ ഉയർന്ന ഖലിസ്ഥാൻ വാദത്തെ കേന്ദ്രസർക്കാർ ഗൗരവമായാണ് കാണുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും എന്നാണ് സൂചന.
















Comments