തിരുവനന്തപുരം: ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് നടക്കും. വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. ബാലസാഹിതി ചെയർമാൻ എൻ ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വി രതീഷ്, പ്രെഫ. ടി എസ് രാജൻ, ഷാജു വേണുഗോപാൽ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും.
സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറ് മണിക്ക് ഗാന്ധി പാർക്കിൽ നടക്കുന്ന ഗോപികാ നൃത്തം നടി മേനകാ സുരേഷ് ഉദ്ഘാടനം ചെയ്യും. എം ഗോപാൽ അദ്ധ്യക്ഷത വഹിക്കും. അപർണ ആർ.പി, ജയശ്രീ ഗോപീകൃഷ്ണൻ, ശ്രീലത ശ്രീകുമാർ എന്നിവർ സംസാരിക്കും. സെപ്റ്റംബർ നാലിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഗോമാതാപൂജയും വൃക്ഷപൂജയും നദീ വന്ദനവും നടക്കും. സെപ്റ്റംബർ അഞ്ചിനാണ് ഉറിയടി.
സെപ്റ്റംബർ ആറിന് വൈകുന്നേരം നാലുമണിയ്‌ക്ക് പാളയം മഹാഗണപതി ക്ഷേത്ര നടയിൽ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര ഡോ ബി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം പൊതുകാര്യദർശി കെ.എൻ സജികുമാർ, കെ. ജയകുമാർ, ചെങ്കൽ രാജശേഖരൻ നായർ, ഗായത്രി സുബ്രഹ്‌മണ്യൻ എന്നിവർ സംസാരിക്കും.
















Comments