ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം നായകൻ സുനിൽ ഛേത്രി-സോനം ഭട്ടാചാര്യ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ബെംഗളുരുവിലെ ഒരു നഴ്സിംഗ് ഹോമിൽ വ്യാഴാഴ്ച രാവിലെയാണ് സോനം പുത്രന് ജന്മം നൽകിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം ആശുപത്രിയിലുണ്ട്.ഇന്റർകോണ്ടിനന്റൽ കപ്പിൽ ഗോൾ നേട്ടത്തിന് ശേഷമാണ് താനും സോനവും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന വിവരം ഛേത്രി പുറത്തുവിട്ടത്.
സാഫ് കപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഛേത്രിക്കായിരുന്നു ഗോൾഡൻ ബൂട്ടും ബോളും. തുടർന്ന് നടന്ന ഡ്യൂറന്റ് കപ്പിൽ നിന്ന് വിട്ടുനിന്ന ബെംഗളുരു എഫ്സി താരം കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു. ഇതിനൊപ്പം അടുത്ത മാസം തുടങ്ങുന്ന കിംഗ്സ് കപ്പിൽ നിന്നും താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
















Comments