ലഡാക്ക്: ലഡാക്കിലെ കാർഗിൽ-സൻസ്‌കർ പാതയുടെ നവീകരണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്- 301 ന്റെ ഭാഗമായ കാർഗിൽ മുതൽ സൻസ്‌കർ വരെ നീളുന്ന ഇന്റർമീഡിയറ്റ് പാതയുടെ ഫോട്ടോകളാണ് മന്ത്രി എക്‌സിൽ പങ്കുവെച്ചത്. നിർമാണ മികവ് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് കേന്ദ്രമന്ത്രി എക്സിലൂടെ (ട്വിറ്റർ) പങ്കുവച്ചത്.
31.14 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരം. ലഡാക്കിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തി അതിലൂടെ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കുറിച്ചു. ചരക്ക് നീക്കവും ഗതാഗതവും ഇനി സുഗമമാകും. നവീകരിച്ച ഹൈവേ വർഷം മുഴുവനും ഗതാഗതം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്‌ക്കും പ്രദേശവാസികൾക്കും വളരെയധികം പ്രയോജനം ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ നേതൃത്വത്തിൽ ലഡാക്കിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്. പദ്ധതിയിലൂടെ മേഖലയിൽ വേഗമേറിയതും തടസ്സരഹിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments