ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിനെ പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചതയ ദിനത്തിൽ ഗുരുദേവനെ സ്മരിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സാമൂഹിക നീതിയോടും ഐക്യത്തോടും ഉള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നമുക്ക് പ്രചോദനം പകരുന്നതാണെന്നും അദ്ദേഹം കുറിച്ചു.
പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമായ ശ്രീനാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹം അധഃസ്ഥിതർക്കായി പ്രവർത്തിക്കുകയും തന്റെ ജ്ഞാനത്താൽ സാമൂഹിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും ചെയ്തു. സാമൂഹിക നീതിയോടും ഐക്യത്തോടും ഉള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയിൽ നിന്ന് നാം പ്രചോദിതരാണ്. പ്രധാനമന്ത്രി കുറിച്ചു
പ്രബുദ്ധതയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ദീപസ്തംഭമായ ശ്രീനാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹം അധഃസ്ഥിതർക്കായി പ്രവർത്തിക്കുകയും തന്റെ ജ്ഞാനത്താൽ സാമൂഹിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും ചെയ്തു. സാമൂഹിക നീതിയോടും ഐക്യത്തോടും ഉള്ള… pic.twitter.com/WApuvYaLhK
— Narendra Modi (@narendramodi) August 31, 2023
ഋഷിവര്യൻ എന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷാ ഗുരുദേവനെ സ്മരിച്ചത്. ആത്മീയ ഉന്നതിയാൽ ശക്തമാക്കപ്പെട്ട ഒരു സമാജത്തെ വാർത്തെടുക്കേണ്ടത് എങ്ങിനെയെന്ന് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ സാമൂഹികമായ അതിർവരമ്പുകളെ ഭേദിച്ചു. വിവിധ സമുദായങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്തതായി അമിത് ഷാ എക്സിൽ കുറിച്ചു.
















Comments