തൃശൂർ: ഇത്തവണ പുലികൾ ഇറങ്ങുന്നത് ചെരുപ്പിട്ട്. ചരിത്രത്തിൽ ആദ്യമായാണ് പുലികൾ ചെരുപ്പിട്ട് ഇറങ്ങുന്നത്. സിതാറാം മിൽ ദേശമാണ് പുലികൾക്ക് അനുയോജ്യമായ ചെരുപ്പുകൾ പരിചയപ്പെടുത്തുന്നത്. ഇത് നിരവധി പുതുമകളും വ്യത്യസ്തതകളുമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ടാറിട്ട റോഡിലൂടെ നഗ്നപാദരായി ഏറെ നേരം ചുവടുവെക്കുമ്പോൾ പുലികളുടെ കാലുകൾ മുറിയുന്നത് പതിവ് കാഴ്ചയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പുലികളിയുടെ മേന്മയ്‌ക്ക് കോട്ടംതട്ടാതെ പുലിവേഷത്തിന് ചേർന്ന പാദുകങ്ങൾ ഒരുക്കിയിരിക്കുന്നത്. പുലികളുടെ കാലുകൾക്ക് പ്രശ്‌നം വരാത്ത വിധത്തിലുള്ള ചെരുപ്പുകളാണ് ധരിക്കുക. പുലിയുടെ രൂപം നൽകി തന്നെയാണ് ചെരുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.
വേഷമിട്ട് കഴിഞ്ഞ് പല പുലികളും വ്യത്യസ്ത തരത്തിലുള്ള ചെരുപ്പുകൾ ഇടാറുണ്ട്. ഇതിൽ മാറ്റം വരുത്താനും കാണുന്നവർക്ക് കൂടുതൽ ആകർഷണം തോന്നുന്നതിനും യൂണിഫോമിറ്റിക്കും വേണ്ടിയാണ് ഒരുപോലുള്ള ചെരുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. സംഘത്തിലെ 51 പുലികൾക്കും അവർ തിരഞ്ഞെടുക്കുന്ന വേഷത്തിന് അനുസരിച്ചുള്ള ചെരുപ്പുകളാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് ചെരുപ്പുകളെല്ലാം അണിയിച്ചൊരുക്കിയിരിക്കുന്നത്.
















Comments