മുംബൈ: മുംബൈയിൽ ആക്രമണം നടത്തുമെന്ന് സന്ദേശം. പാകിസ്താനിൽ നിന്നുള്ള രണ്ട് ഭീകരർ കടൽ മാർഗം ഇന്ത്യയിൽ എത്തുമെന്നും താജ് ഹോട്ടൽ തകർക്കുമെന്നുമാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മുംബൈ പോലീസിനാണ് അജ്ഞാത സന്ദേശം ലഭിച്ചത്.
മുകേഷ് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് സന്ദേശം നൽകിയതെന്ന് പോലീസ് അറിയിച്ചു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ യഥാർത്ഥ പേര് ജഗദംബ പ്രസാദ് സിംഗ് എന്നാണെന്ന് കണ്ടെത്തി. സംഭവത്തിൽ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments