തിരുവനന്തപുരം: കലാകാരൻമാർ ഇടത് വിരുദ്ധത പ്രചരിപ്പാക്കാൻ ശ്രമിക്കരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ കാർഷികോത്സവ വേദിയിൽ വെച്ച് ജയസൂര്യ നെൽ കർഷകർക്ക് തുക നൽകാത്തതിൽ സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.
നെല്ല് കർഷകർക്ക് പണം നൽകാൻ കഴിഞ്ഞില്ലെന്നത് സത്യമാണെന്ന് ജയരാജൻ സമ്മതിച്ചു. എന്നാൽ ബാങ്കുകളുടെ കൺസോർഷ്യം പണം നൽകാത്തതിനാലാണ് നെല്ല് കർഷകർക്ക് പണം ലഭിക്കാഞ്ഞത്. വീഴ്ച വരുത്തിയത് ബാങ്കുകളാണണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വ്യക്തത ഉണ്ടാകില്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർ കാര്യം മനസിലാക്കി വേണം പ്രതികരിക്കാൻ. ഓണക്കാലത്ത് സർക്കാർ ജനങ്ങളെ പരമാവധി സഹായിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
















Comments