മുംബൈ: രാജ്യത്തെ 2,000 രൂപ കറൻസികളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 ഓഗസ്റ്റ് 31 വരെ തിരികെ 3.32 ലക്ഷം കോടി 2,000 രൂപ നോട്ടുകൾ ലഭിച്ചെന്ന് ആർബിഐ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ കഴിഞ്ഞ മെയ് 19-നാണ് ആർബിഐ 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്.
ഇനിയും 0.24 ലക്ഷം കോടി രൂപയുടെ കറൻസികളാണ് തിരികെ ലഭിക്കാനുള്ളത്. സെപ്റ്റംബർ 30 വരെയാണ് 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി. ഏഴ് ശതമാനം നോട്ടുകളെ ഇനി വിപണിയിലുള്ളൂ. അതിനാൽ ആർ.ബി.ഐ ഇനി സമയപരിധി നീട്ടിയേക്കില്ല. തിരികെ ലഭിച്ചതിൽ 87 ശതമാനവും നിക്ഷേപരൂപത്തിലാണ്.
2023 മാർച്ച് 31-ന് 3.62 ലക്ഷം കോടിരൂപ 2,000 നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. മേയ് 19 ആയപ്പോൾ 3.56 ലക്ഷം കോടിയായി കുറഞ്ഞു. നോട്ട് പിൻവലിക്കുന്നതിന് മുൻപേ പൊതുജനങ്ങൾ നോട്ടുകൾ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് രാജ്യത്തെ ബാങ്കുകളിലെ ബ്രാഞ്ചുകളിലെത്തി 2,000 രൂപ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ട് ഇല്ലാത്ത ഏത് വ്യക്തിക്കും പണം മാറ്റി വാങ്ങാനാകും.
Comments