വിവിധയിനം പക്ഷികൾ കാണപ്പെടുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പക്ഷിയിനങ്ങളെ കുറിച്ചുള്ള പഠനങ്ങൾ ?ഗവേഷകർ പുറത്തു വിടാറുണ്ട്. പൊതുജനാവബോധം സൃഷ്ടിക്കാനും പക്ഷികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്താനുമാണ് ഇത്തരം പഠനങ്ങൾ. ഇപ്പോഴിതാ, പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന ഒരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്സ് 2023-ന്റെ റിപ്പോർട്ട് പ്രകാരം വനപ്രദേശങ്ങളിൽ കണ്ടുവരുന്ന 178 ഇനം പക്ഷികളെ സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇന്ത്യയിലെ 942 ഇനം പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
30,000-ത്തോളം പക്ഷി നീരിക്ഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പങ്കെടുത്തത്.സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ഇ-ബോർഡ് എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലീസ്റ്റ് കൺസേൺ വിഭാഗത്തിലുള്ള 14 ഇനങ്ങളെ സംബന്ധിച്ച് വീണ്ടും വിശദമായ പഠനം നടത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 25 വർഷമായി പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്ന 348 പക്ഷി ഇനങ്ങളിൽ 60 ശതമാനത്തിന്റെയും എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഇതിന് പുറമേ പരുന്ത് വിഭാഗത്തിൽ പെടുന്ന പക്ഷികളുടെയും താറാവുകളുടെയും എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശാടന സ്വഭാവമുള്ള പക്ഷികളുടെ എണ്ണത്തിലും താരതമ്യേന കുറവ് രേഖപ്പെടുത്തുന്നു. പൊതുവെ സംരക്ഷിക്കപ്പെടേണ്ട 178 ഇനങ്ങൾക്ക് പുറമേ ഓരോ സംസ്ഥാനത്തും സംരക്ഷിക്കപ്പെടേണ്ട പക്ഷികളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ ഗാർഗണി, ബ്രോഡ് ടെയ്ൽസ് ഗ്രാസ്സ് ബോർഡ്, ബാണാസുര ലാഫിങ്ത്രഷ്, അഷംബു ലാഫ്ങ്ത്രഷ് എന്നിവയാണ് സംരക്ഷിക്കപ്പെടേണ്ട പക്ഷികൾ.
Comments