ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ അവതരിപ്പിച്ച് നായകന്‍ ജയസൂര്യ തന്നെ രംഗത്തെത്തി.അനുഷ്‌ക ഷെട്ടിയാണ് പാന്‍ഇന്ത്യന്‍ ചിത്രത്തിലെ നായിക ആവുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് നായിക പരിചയപ്പെടുത്തുന്നത്. അണിയറ പ്രവര്‍ത്തകരെല്ലാം വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഗംഭീര പ്രതികരണമാണ് ഫസ്റ്റ് ഗ്ലിംസ് നേടിയത്.ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് റിലീസ്. ത്രീഡിയില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
















Comments