തിരുവനന്തപുരം: : പുതുപ്പള്ളിയിൽ പരസ്പരം മത്സരിക്കുന്നവർ മുംബൈയിൽ അത്താഴവിരുന്ന് നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളിധരൻ. മുബൈയിലോ പുതുപ്പള്ളിയിലോ നാടകമെന്ന് ഇരുമുന്നണികളും തുറന്നു പറയണം. നേതാക്കന്മാർ കൈകൊടുത്ത് അണികളെ തെരുവിൽ പോരാടിക്കാൻ വിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഡിഐഎ സഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതീകരണം.
നെല്ല് കുടിശ്ശികയെ സംബന്ധിച്ച് കേരളം കേന്ദ്രത്തെ യാതൊന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള സംസ്ഥാനത്തിന്റെ തന്ത്രം വിലപോവില്ല. കേന്ദ്രം അനുവദിച്ച ഹെൽത്ത് ഗ്രാന്റ് തുകയിൽ 50 ശതമാനം പോലും ഇതുവരെ സംസ്ഥാനം ചെലവഴിച്ചില്ല. ജലശക്തിമിഷന്റെ മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകിയ ഫണ്ട് വിനിയോഗിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും ചെയ്തില്ല. കേരളം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രം കേരളത്തെ ഞെരുക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കണം. ഡൽഹിയിലെ സർക്കാർ പ്രതിനിധിയെ ഒഴിവാക്കിയാൽ 10000 പേർക്കെങ്കിലും കിറ്റ് കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേവലം ഒരു ആരോപണം അല്ല. അത് ഇൻകം ടാക്‌സ് ട്രൈബുണൽ വിധി ആണ്. സഹകരണത്മക പ്രതിപക്ഷം ആയതിനാൽ വിഷയം ഉന്നയിക്കുന്നില്ല. മാസപ്പടിയിൽ ഉചിതമായ സമയത്ത് കേന്ദ്ര ഏജൻസികൾ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വസ്തുതയില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ബിജെപിയെയും സ്ഥാനാർഥി ഇകഴ്‌ത്താൻ ആണ് ശ്രമം. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments