തൃശൂർ : ആർ ഹരി (രംഗഹരി )ആധുനിക കാലത്തെ ഭീഷ്മാചാര്യനാണെന്നു സംസ്കൃത ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി കെ മാധവൻ അഭിപ്രായപ്പെട്ടു.
ആർ ഹരി രചിച്ച ഭീഷ്മ ഗീത എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മണ്ട ശ്രീ ശാരദാ ഗുരുകുലത്തിൽ വെച്ച് സംസ്കൃത ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി കെ മാധവൻ ആണ് പ്രകാശനം നിർവ്വഹിച്ചത്. പ്രമുഖ പണ്ഡിതൻ ഡോക്ടർ കെ വി വാസുദേവൻ പുസ്തകം ഏറ്റു വാങ്ങി.
ഡോക്ടർ ഗിരിധർ റാവു , ഡോക്ടർ പി നന്ദകുമാർ , ഡോക്ടർ മഹേശ്വരൻ, പി ആർ ശശി തുടങ്ങിയവർ സംസാരിച്ചു. സംസ്കൃതത്തിലും ഹിന്ദിയിലുമായി രചിക്കപ്പെട്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയാണ്.
















Comments