പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. വൻമഴി, മാലക്കര, മുതുവഴി പള്ളിയോടങ്ങളാണ് മറിഞ്ഞത്.ഹീറ്റ്‌സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. കാണാതായ എല്ലാവരെയും കണ്ടെത്തി.
കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പറയുകയായിരുന്നു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെ കാണാതായെന്നായിരുന്നു പരാതി. പിന്നാലെ നടത്തിയ തെരച്ചിലിൽ നാല് പേരെയും കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.
















Comments