ഗോണ്ട ; യുപി പോലീസിനെ ഭയന്ന്, കഴുത്തിൽ പ്ലക്കാർഡുമേന്തി പോലീസിന് മുന്നിൽ കീഴടങ്ങി കൊടും ക്രിമിനൽ . കഴിഞ്ഞ ആറ് മാസമായി ഒളിവിലായിരുന്ന അങ്കിത് എന്ന കുറ്റവാളിയാണ് ഗോണ്ട പോലീസുകാർക്ക് മുമ്പാകെ കീഴടങ്ങിയത് .“ഞാൻ കീഴടങ്ങാൻ വന്നതാണ്, എന്നെ വെടിവയ്‌ക്കരുത് “ എന്ന പ്ലക്കാർഡും കഴുത്തിൽ ഉണ്ടായിരുന്നു .
സംസ്ഥാനത്തെ ക്രിമിനലുകളുടെ ഹൃദയത്തിലും മനസ്സിലും പോലീസ് കുത്തിവച്ചിരിക്കുന്ന ഭയത്തിന്റെ ഫലമായാണ് സംഭവത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചത്. “കുറ്റവാളികൾക്കിടയിലെ പോലീസിനോടുള്ള ഭയത്തിന്റെ ഫലമാണ് അവർ കീഴടങ്ങുന്നത്,” സർക്കിൾ ഓഫീസർ (സിഒ) നവീന ശുക്ല പറഞ്ഞു.
തോക്ക് ചൂണ്ടി കവർച്ച നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണ് അങ്കിത് .പിപ്രാഹി പാലത്തിന് സമീപം തോക്ക് ചൂണ്ടി ഇരുചക്രവാഹനവും മൊബൈൽ ഫോണും പഴ്‌സും കൊള്ളയടിച്ച കേസിലും അങ്കിത് പ്രതിയായിരുന്നു .
















Comments